മുഖവുര

താഴെ പറയുന്ന വിഷയങ്ങള്‍ ഈ ഡോക്യുമെന്‍റില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു:

  • ഇന്‍സ്റ്റലേഷന്‍-സംബന്ധിച്ച കുറിപ്പുകള്‍

  • ടെക്നോളജി പ്രിവ്യൂ

  • പരിചിതമായ പ്രശ്നങ്ങള്‍

  • സാധാരണ വിവരങ്ങള്‍

  • ഇന്‍റര്‍നാഷണലൈസേഷന്‍

  • കേര്‍ണല്‍ നോട്ടുകള്‍

ഈ റിലീസ് നോട്ടില്‍ ഇല്ലാത്ത Red Hat Enterprise Linux 4.92-നെ സംബന്ധിച്ചുളള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി, താഴെ പറയുന്ന URL-ല്‍ Red Hat നോളഡ്ജ്ബെയ്സില്‍ പരിശോധിക്കുക :

http://kbase.redhat.com/faq/topten_105_0.shtm

ഇന്‍സ്റ്റലേഷന്‍-സംബന്ധിച്ച കുറിപ്പുകള്‍

Red Hat Enterprise Linux ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായുളള വിവരങ്ങളും Anaconda ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമും ആണ് ഈഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രദ്ധിക്കുക

നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുളള Red Hat Enterprise Linux-ല്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതിനായി, അതില്‍ മാറ്റം വന്നിരിക്കുന്ന പാക്കേജുകള്‍ പുതുക്കുന്നതിന് Red Hat നെറ്റ്‍വര്‍ക്ക് ഉപയോഗിക്കേണ്ടതാണ്.

Red Hat Enterprise Linux 4.92-ന്‍റെ ഒരു പുതിയ ഇന്‍സ്റ്റലേഷന് അല്ലെങ്കില്‍ Red Hat Enterprise Linux 4 മുതല്‍ Red Hat Enterprise Linux 4.92-ന്‍റെ ഏറ്റവും ഒടുവില്‍ പുതിക്കിയ വേര്‍ഷന്‍-ല്‍ നിന്നും മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കുന്നതിനായി നിങ്ങള്‍ Anaconda ഉപയോഗിക്കേണ്ടതാകുന്നു.

Red Hat Enterprise Linux 4.92-ന്‍റെ CD-ROM-കളിലുളള വിവരങ്ങള്‍ ആണ് നിങ്ങള്‍ പകര്‍ത്തുന്നതെങ്കില്‍ (ഉദാഹരണത്തിന്, നെറ്റ്‍വര്‍ക്ക്-ബെയ്സ്ഡ് ഇന്‍സ്റ്റലേഷനുളള തയ്യാറെടുപ്പ്) ഓപ്പറേറ്റിങ് സിസ്റ്റമിന് മാത്രം ഉളള CD-ROM-കള്‍ ആണ് അവ എന്നുറപ്പ് വരുത്തുക. Supplementary CD-ROM-കള്‍ അല്ലെങ്കില്‍ മറ്റ് ലേയേര്‍ഡ് പ്രൊഡക്റ്റുകളുടെ CD-ROM-കള്‍ പകര്‍ത്താതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്, കാരണം Anaconda-യുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫയലുകള്‍ക്ക് പകരമാവും ഇവ പകര്‍ത്തപ്പെടുക. Red Hat Enterprise Linux ഇന്‍സ്റ്റോള്‍ ചെയ്തതിന് ശേഷം മാത്രമേ ഈ CD-ROM-കള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ പാടുള്ളൂ.

Note that the minimum RAM required to install Red Hat Enterprise Linux 4.92 has been raised to 1GB; the recommended RAM is 2GB. If a machine has less than 1GB RAM, the installation process may hang.

ISO ഉളളടക്കവും രജിസ്ട്രേഷനും

മുന്പുളള Red Hat Enterprise Linux-ന്‍റെ വേര്‍ഷനുകളില്‍ നിന്നും മീഡിയാ കിറ്റിന്‍റെ ആര്‍ക്കിറ്റക്ച്ചര്‍ മാറിയിരിക്കുന്നു. വേരിയന്‍റുകളുടേയും ISO ഇമേജുകളുടേയും എണ്ണം 2 ആയി കുറഞ്ഞിരിക്കുന്നു:

  • Red Hat Enterprise Linux 4.92 സര്‍വര്‍

  • Red Hat Enterprise Linux 4.92 ക്ളൈന്‍റ്

കോര്‍ വിതരണത്തില്‍ കൂടുതല്‍ സവിശേഷതകള്‍ ലഭ്യമാക്കുന്ന അനവധി റിപ്പോസിറ്ററികള്‍ ട്രീയില്‍ അടങ്ങുന്നു:

Red Hat Enterprise Linux 4.92 സര്‍വര്‍

  • Red Hat Enterprise Linux — ഡീഫോള്‍ട്ട് മള്‍ട്ടീ-പര്‍പസ് സര്‍വര്‍ ഓപ്പറേറ്റിങ് സിസ്റ്റമില്‍ 4 വിര്‍ച്ച്വല്‍ ഇന്‍സ്റ്റന്‍സുകള്‍ വരെ പിന്തുണയ്ക്കുന്ന വിര്‍ച്ച്വലൈസേഷന്‍ അടങ്ങുന്നു.

  • ക്ളസ്റ്ററിങ്, ക്ളസ്റ്റര്‍ സ്റ്റോറേജ് ഉല്‍പ്പെടുന്ന Red Hat Enterprise Linux വിര്‍ച്ച്വലൈസേഷന്‍ പ്ളാറ്റ്ഫോം — ഡേറ്റാ സെന്‍റര്‍ വിര്‍ച്ച്വലൈസേഷന്‍ ഓപ്പറേറ്റിങ് സിസ്റ്റം

Red Hat Enterprise Linux 4.92 ക്ളൈന്‍റ്

  • Red Hat Enterprise Linux ഡസ്ക്-ടോപ്പ് — നോളഡ്ജ്-വര്‍ക്കര്‍ ഡസ്ക്-ടോപ്പ് പ്രൊഡക്ട്

  • വര്‍ക്ക് സ്റ്റേഷന്‍ — എഞ്ചിനീയറിങിനും ഡവലപ് മെന്‍റ് വര്‍ക്ക് സ്റ്റേഷനുകള്‍ക്കുളള ഉപാധി

  • Virtualization Option — add-on option for virtualization support

ഒരേ ട്രീ അല്ലെങ്കില്‍ ISO ഇമേജില്‍ ഉളള ഉപാധി ഉപയോഗിച്ച്, ഇന്‍സ്റ്റലേഷനുളള ഘടകങ്ങളും സബ്സ്ക്രിപ്ഷനുളളവയും തമ്മിലുളള പൊരുത്തക്കേടുകള്‍ ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇങ്ങനെ ഒരു പൊരുത്തക്കേട്, കൂടുതല്‍ തെറ്റുകള്‍ക്കും പ്രശ്നങ്ങള്‍ക്കും വഴി തെളിക്കുന്നു.

ലഭ്യമായ ഘടകങ്ങള്‍ സംബ്സ്ക്രിപ്ഷനൊപ്പം ആണ് എന്നുറപ്പ് വരുത്തുന്നതിനായി Red Hat Enterprise Linux 4.92-ന് ഒരു ഇന്‍സ്റ്റലേഷന്‍ നംബര്‍ നല്‍കേണ്ടതുണ്ട്, ഇത് ഇന്‍സ്റ്റോളര്‍ ശരിയായ പാക്കേജ് സെറ്റ് നല്‍കുന്നതിന് സജ്ജമാക്കുന്നു.

നിങ്ങള്‍ ഇന്‍സ്റ്റലേഷന്‍ നംബര്‍ നല്‍കിയില്ലായെങ്കില്‍, ഇത് ഒരു കോര്‍ സര്‍വര്‍ അല്ലെങ്കില്‍ ഡസ്ക്-ടോപ്പ് ഇന്‍സ്റ്റലേഷനില്‍ പരിണമിക്കും. കൂടുതല്‍ സംവിധാനങ്ങള്‍ പിന്നീട് നിങ്ങള്‍ക്ക് സ്വയം ചേര്‍ക്കാവുന്നതാണ്.

ഉപയോഗിക്കാവുന്ന ഡീഫോള്‍ട്ട് നംബറുകള്‍:

സര്‍വര്‍

  • Red Hat Enterprise Linux (Server ): 31cfdaf1358c25da

  • Red Hat Enterprise Linux (Server + Virtualization): 2515dd4e215225dd

  • Red Hat Enterprise Linux വിര്‍ച്ച്വലൈസേഷന്‍ പ്ളാറ്റ്ഫോം: 49af89414d147589

ക്ളൈന്‍റ്

  • Red Hat Enterprise Linux ഡസ്ക്-ടോപ്പ്: 660266e267419c67

  • Red Hat Enterprise Linux Desktop / Virtualization Option: fed67649ff918c77

  • Red Hat Enterprise Linux ഡസ്ക്-ടോപ്പ് / വര്‍ക്ക് സ്റ്റേഷന്‍ ഉപാധി: da3122afdb7edd23

  • Red Hat Enterprise Linux Desktop / Workstation / Virtualization Option: 7fcc43557e9bbc42

സബ്‍വേര്‍ഷന്‍

Red Hat Enterprise Linux 4.92-ല്‍ സബ്‍വേര്‍ഷന്‍ വേര്‍ഷന്‍ കണ്ട്രോള്‍ സിസ്റ്റം (പതിപ്പ് നിയന്ത്രണ സംവിധാനം) Berkeley DB 4.3-യുമായിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നു. Red Hat Enterprise Linux 4-ല്‍ നിന്നും അപ്ഗ്രേഡ് ചെയ്യണമെങ്കില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍: Berkeley DB backend "BDB" ഉപയോഗിച്ച് ഏതെങ്കിലും സബ്‍വേര്‍ഷന്‍ റിപ്പോസിറ്ററികള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ( "FSFS" backend ഫയല്‍ സിസ്റ്റം അല്ലാത്തത്) Red Hat Enterprise Linux 4-ല്‍ നിന്നും അപ്ഗ്രേഡ് ചെയ്യുന്പോള്‍ മുകളില്‍ പറഞ്ഞിട്ടുളള റിപ്പോസിറ്ററി, അപ്ഗ്രേഡ് കഴിഞ്ഞും ലഭ്യമാണെന്ന് ഉറപ്പ് വരുത്തുക. ഇതിന് വേണ്ടി Red Hat Enterprise Linux 4 സിസ്റ്റമില്‍ Red Hat Enterprise Linux 4.92-ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് മുന്പായി ഈ പ്രക്രിയ അവലംബിക്കുക:

  1. പ്രവര്‍ത്തനത്തിലുളള എല്ലാ പ്രൊസസ്സുകളും നിര്‍ത്തലാക്കി അവയ്ക്കൊന്നിനും റിപൊസിറ്ററിയിലേക്ക് പ്രവേശനം ഇല്ല എന്ന് ഉറപ്പ് വരുത്തുക (ഉദാഹരണത്തിന്, httpd, svnserve അല്ലെങ്കില്‍ നേരിട്ട് പ്രവേശനമുളള ഏതെങ്കിലും ലോക്കല്‍ യൂസറുകള്‍).

  2. റിപ്പോസിറ്ററിയുടെ ഒരു ബാക്കപ്പ് എടുക്കുക; ഉദാഹരണത്തിന്:

    
    svnadmin dump /path/to/repository | gzip 
    > repository-backup.gz
                                    
  3. svnadmin recover എന്ന കമാന്‍ഡ് റിപ്പോസിറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുക:

    
    svnadmin recover /path/to/repository
                                    
  4. റിപ്പോസിറ്ററിയില്‍ ഉളള ഉപയോഗ ശൂന്യമായ ഫയലുകളെല്ലാം വെട്ടി നീക്കം ചെയ്യുക:

    
    svnadmin list-unused-dblogs /path/to/repository | xargs rm -vf
                                    
  5. റിപ്പോസിറ്ററിയില്‍ ഉളള ബാക്കി ഷെയര്‍ഡ്-മെമ്മറി വെട്ടി നീക്കം ചെയ്യുക:

    
    rm -f /path/to/repository/db/__db.0*
                                    

ടെക്നോളജി പ്രിവ്യൂകള്‍

ടെക്നോളജി പ്രിവ്യൂകള്‍ എന്ന വിശേഷത ഇപ്പോള്‍ നിലവില്‍ ലഭ്യമല്ല,േ ഒരു റിലീസില്‍ മാത്രമേ അവ ലഭിക്കുകയുള്ളൂ വിവരിച്ചിട്ടുളള ഇവയുടെ വിശേഷതകള്‍ പരീക്ഷിക്കാവുന്നതാണ്; എങ്കിലും ടെക്നോളജി പ്രിവ്യൂകള്‍ക്ക് പിന്തുണ ലഭ്യമുളളത് കൂടുതല്‍-പ്രാധാന്യമുളള സെക്ക്യൂരിറ്റി പ്രശ്നങ്ങളുടെ പിശകുകള്‍ക്ക് മാത്രമാണ്..

പുരോഗമനത്തിനിടയില്‍. ടെക്നോളജി പ്രിവ്യൂവിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ പരീക്ഷുക്കന്നതിനായി ജനങ്ങള്‍ക്ക് ലഭ്യമാകുന്നു. ഇനി വരുന്ന ചെറുതോ വലുതോ റിലീസില്‍ ടെക്നോളജി പ്രിവ്യൂവിന് മുഴുവന്‍ പിന്തുണയും ലഭ്യമാക്കുക എന്നതാണ് Red Hat-ന്‍റെ ലക്ഷ്യം.

Stateless Linux

ഇതില്‍ ഉല്‍പ്പെടുത്തിയിരിക്കുന്ന Red Hat Enterprise Linux 4.92-ന്‍റെ beta-യില്‍ Stateless Linux-നായുളള ഇന്‍ഫ്രാസ്ടക്ച്ചര്‍ പ്രവര്‍ത്തന സജ്ജമാണ്. ഒരു കംപ്യൂട്ടര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാം എന്നുളളതിനെപ്പറ്റി ഒരു പുതിയ കാഴ്ചപ്പാട്, അനവധി സിസ്റ്റങ്ങളുടെ സംഭരണവും അവയുടെ കൈകാര്യം, അങ്ങനെ അവയെ എളുപ്പത്തില്‍ മാറ്റം ചെയ്യുക എന്നതെല്ലാം ആണ് Stateless Linux. ഇത് പ്രാഗല്ഭ്യത്തില്‍ വരുത്തുന്നതിനായി പകര്‍പ്പുകള്‍ ഉണ്ടാക്കപ്പെടുന്ന സിസ്റ്റം ഇമേജുകള്‍ സ്ഥാപിച്ച് അവ അനവധി സ്റ്റേറ്റ് ലസ്സ് സിസ്റ്റങ്ങളുടെ ഇടയില്‍ കൈകാര്യം ചെയ്ത്, ഒപ്പറേറ്റിങ് സിസ്റ്റം ഒരു റീഡ്-ഒണ്‍ലി രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു.

ഇപ്പോള്‍ ഉളള പുരോഗതിയുടെ നിലവിലുളള അവസ്ഥയില്‍, സ്റ്റേറ്റ്‍ലസ്സ് ഫീച്ചറുകള്‍, ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ സബ്സെറ്റുകളാണ്. ടെക്നോളജി പ്രിവ്യൂ എന്ന് കേപ്പബിളിറ്റിയെ ലേബല്‍ ചെയ്തിരിക്കുന്നു.

Red Hat Enterprise Linux 4.92 beta-യില്‍ ഉല്‍പ്പെടുത്തിയിട്ടുളള ഇനിഷ്യല്‍ കേപ്പബിളിറ്റീസിന്‍റെ ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്:

  • NFS-ല്‍ സ്റ്റേറ്റലെസ്സായ ഒരു ഇമേജ് പ്രവര്‍ത്തിക്കുന്നു

  • NFS-ല്‍ ലൂപ്പ് ബാക്ക് വഴി സ്റ്റേറ്റലെസ്സായ ഒരു ഇമേജ് പ്രവര്‍ത്തിക്കുന്നു

  • iSCSI-ല്‍ പ്രവര്‍ത്തിക്കുന്നു

കേര്‍ണലില്‍ ചില മാറ്റങ്ങള്‍ ആവശ്യമായതിനാല്‍, മാസ്റ്റര്‍ ഫയലില്‍ നിന്നുളള മാറ്റങ്ങള്‍ ഉല്‍പ്പെടുത്തി ഒരു ലോക്കല്‍ ഫയല്‍ സിസ്റ്റമില്‍ സ്റ്റേറ്റ്‍ലസ് Linux പ്രവര്‍ത്തിപ്പിക്കുന്നതിനായുളള സപ്പോര്‍ട്ട് ഇതുവരെ ഉല്‍പ്പെടുത്തിയിട്ടില്ല.

സ്റ്റേറ്റ്ലെസ്സ് കോഡ് ടെസ്റ്റ് ചെയ്യുവാന്‍ താല്‍പര്യം ഉള്ളവര്‍ http://fedoraproject.org/wiki/StatelessLinuxHOWTO-ല്‍ HOWTO വായിച്ചശേഷം stateless-list@redhat.com-ല്‍ അംഗങ്ങള്‍ ആവുക.

GFS2

GFS2 GFS ഫയല്‍ സിസ്റ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയിരിക്കുന്നു. പൂര്‍ണ്ണപ്രവര്‍ത്തനം ലഭ്യമെങ്കിലും, GFS2 വിതരണത്തിന് തയ്യാറായിട്ടില്ല. 5 വര്‍ഷമായി വിതരണത്തിലുളള GFS, ഈ റിലീസിലും ലഭ്യമാണ്. ഇതില്‍ ക്ളസ്റ്റേര്‍ഡ് അല്ലാത്ത ഫയല്‍ സിസ്റ്റമുള്‍ക്ക് (റൂട്ട്, ബൂട്ട് എന്നിവ ഒഴികെ) പുറമേ ക്ളസ്റ്റര്‍ ഇന്‍ഫ്രാസ്ട്രക്ചറിലുളള ഷെയര്‍ഡ് സ്റ്റോറേജിലുളള ക്ളസ്റ്റേര്‍ഡ് ഫയല്‍ സിസ്റ്റം കോണ്‍ഫിഗറേഷനും GFS-ല്‍ പൂര്‍ണ്ണ പിന്തുണ ലഭ്യമാണ്. Red Hat Enterprise Linux 4.92-ന്‍റെ അടുത്ത അപ്ഡേറ്റുകളില്‍ GFS2 പൂര്‍ണ്ണ പിന്തുണ ലഭ്യമാകുന്ന നിലവാരമുള്ളതാക്കുവാനാണ് ലക്ഷ്യം. ഒരു GFS ഫയല്‍ സിസ്റ്റമിന്‍റെ മെറ്റാ ഡേറ്റാ GFS2 ഫയല്‍ സിസ്റ്റമിലേക്ക് വേര്‍തിരിക്കുവാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് gfs2_convert.

FS-Cache

FS-Cache - റിമോട്ട് ഫയല്‍ സിസ്റ്റമുകള്‍ക്കുളള ലോക്കല്‍ caching സൌകര്യമാണ്; ഒരു ലോക്കലായി മൌണ്ട് ചെയ്ത ഡിസ്കില്‍ NFS data cache ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. FS-Cache പ്രയോഗം സജ്ജമാക്കുന്നതിനായി, cachefilesd RPM ഇന്‍സ്റ്റോള്‍ ചെയ്യുക. /usr/share/doc/cachefilesd-<version>/README-യില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക.

ഇന്‍സ്റ്റോള്‍ ചെയ്ത cachefilesd പാക്കേജിന്‍റെ വേര്‍ഷന്‍ <version>-ല്‍ നല്‍കുക.

Compiz

Compiz ഒരു OpenGL അടിസ്ഥാനത്തിലുളള വിന്‍ഡോ മാനേജര്‍ ആണ്. ഇതിന് പുറമേ compiz ഒരു കോന്പോസിറ്റിങ് മാനേജറുമാണ്. ഇത് ഡസ്ക്-ടോപ്പിന്‍റെ മുഴുവനും പ്രവര്‍ത്തനങ്ങളും ക്രമീകരിക്കുകയും ശരിയായ കാഴ്ച ലഭ്യമാക്കുകയും ചെയ്യുന്നു.

തന്പ് നെയില്‍ ജാലകങ്ങളും വിന്‍ഡോ ഡ്രോപ്പ് ഷാഡോകളും ചിട്ടപ്പെടുത്തുന്നതിനായി compiz 3D ഹാര്‍ഡ്‍വെയര്‍ ആക്സിലറേഷന്‍ ഉപയോഗിക്കുന്നു. കൂടാതെ ആനിമേറ്റഡ് വിന്‍ഡോ മിനിമൈസിങിനും വിര്‍ച്ച്വല്‍ ഡസ്ക്-ടോപ്പുകളുടെ ട്രാന്‍സിഷനും ഇത് സഹായിക്കുന്നു.

നിലവിലുളള ചിട്ടപ്പെടുത്തല്‍ ആര്‍ക്കിറ്റക്ചറിലുളള പരിമിതികള്‍ കാരണം, compiz നേരിട്ടുളള OpenGL പ്രയോഗങ്ങളോടൊപ്പം അല്ലെങ്കില്‍ Xv എകസ്റ്റന്‍ഷന്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതല്ല. ഈ പ്രയോഗങ്ങള്‍ അങ്ങനെ ചിട്ടപ്പെടുത്തലിനെ ബാധിക്കുന്നതിനാലാണ് ഈ സവിശേഷത നിലവില്‍ പിന്തുണയ്ക്കാത്തത്.

Ext3-ന് വേണ്ടിയുളള വര്‍ദ്ധനവ്

Red Hat Enterprise Linux 4.92-ല്‍, EXT3 ഫയല്‍ സിസ്റ്റമിന്‍റെ കപാസിറ്റി 8TB-യില്‍ നിന്നും 16TB ആയി വര്‍ദ്ധിച്ചിരിക്കുന്നു. ഇത് ഒരു ടെക്നോളജി പ്രവ്യീ ആയി ഉല്‍പ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ഭാവിയിലുളള Red Hat Enterprise Linux 4.92-ന്‍റെ റിലീസില്‍ ഇതിന് മുഴുവന്‍ പിന്തുണയും ലഭ്യമാക്കുന്നു.

പരിചിതമായ പ്രശ്നങ്ങള്‍

  • bind പരിഷ്കരിക്കുന്നതില്‍ പിശക്: bind പരിഷ്കരിക്കുന്പോള്‍, ഇങ്ങനെ ഒരു ഫയല്‍ അല്ലെങ്കില്‍ ഡയറക്ടറി നിലവിലില്ല എന്ന പിശക് ഉണ്ടാകുന്നു. GA-യ്ക്ക് തൊട്ട് മുന്പ് കൈകാര്യം ചെയ്യപ്പെടുന്ന ഒരു ഇന്‍സ്റ്റലേഷന്‍ സിക്വന്‍സിങ് ബഗ് ആണ് ഇതിന് കാരണം. ഇതില്‍ പ്രവര്‍ത്തിക്കുന്നതിനായി, root ആയി ലോഗിന്‍ ചെയ്ത് /usr/sbin/bind-chroot-admin --enable(നിങ്ങള്‍ bind-chroot പാക്കേജ് ആണ് ഇന്‍സ്റ്റോള്‍ ചെയ്തത് എങ്കില്‍) അല്ലെങ്കില്‍ /usr/sbin/bind-chroot-admin --sync (നിങ്ങള്‍ caching-nameserver പാക്കേജ് ആണ് ഇന്‍സ്റ്റോള്‍ ചെയ്തത് എങ്കില്‍) പ്രവര്‍ത്തിപ്പിക്കുക.

  • caching-nameserver പരിഷ്കരിക്കുന്നതില്‍ പിശക്: caching-nameserver പരിഷ്കരിക്കുന്പോള്‍, അസാധുവായ കോണ്‍ട്ടകസ്റ്റ് എന്ന പിശക് ലോഗില്‍ കാണിക്കുന്നു. GA-യ്ക്ക് തൊട്ട് മുന്പ് കൈകാര്യം ചെയ്യപ്പെടുന്ന ഒരു selinux-policy പാക്കേജുമായുളള ഡിപന്‍ഡന്‍സി പ്രശ്നം ആണ് ഇതിന് കാരണം. ഇതില്‍ പ്രവര്‍ത്തിക്കുന്നതിനായി, root ആയി ലോഗിന്‍ ചെയ്ത് /usr/sbin/bind-chroot-admin --sync പ്രവര്‍ത്തിപ്പിക്കുക.

  • kernel-devel-ഉം അതിനോടനുബന്ധിച്ചുളള കേര്‍ണല്‍ പാക്കേജുകളും ഇന്‍സ്റ്റോള്‍ ചെയ്തിട്ടുളള സിസ്റ്റം ആണെങ്കില്‍, kABI ഡിപന്‍ഡന്‍സികളോടൊപ്പം മാത്രമേ കേര്‍ണല്‍ മൊഡ്യൂള്‍ പാക്കേജുകളും (kmods) ബിള്‍ഡ് ചെയ്യുവാന്‍ സാധ്യമാകൂ. അതിനാല്‍ ഇന്‍സ്റ്റോള്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത കേര്‍ണലുകളില്‍ kABI-enhanced kmods ബിള്‍ഡ് ചെയ്യുവാന്‍ നിലവില്‍ സാധ്യമല്ല. ഈ പരിമിധി GA-യ്ക്ക് മുന്പ് കൈകാര്യം ചെയ്യപ്പെടുന്നു.

  • MegaRAID ഡ്രൈവര്‍ ഉപയോഗിക്കുന്ന ഹോസ്റ്റ് ബസ് അഡാപ്റ്ററുകള്‍ "I2O" എമുലേഷന്‍ മോഡിന് പകരം "Mass Storage" എമുലേഷന്‍ മോഡില്‍ ആണ് പ്രവര്‍ത്തിക്കേണ്ടത്. ഇതിനായി താഴെ പറയുന്നവ ചെയ്യേണ്ടതാണ്:

    1. MegaRAID BIOS സെറ്റപ്പ് യൂട്ടിലിറ്റി എന്‍റര്‍ ചെയ്യുക.

    2. അഡാപാറ്റര്‍ സെറ്റിങ് മെനു നല്‍കുക.

    3. Other Adapter Options-ന് കീഴിലുളള Emulation തിരഞ്ഞെടുത്ത് അത് Mass Storage ആയി ക്രമീകരിക്കുക.

    അഡാപ്റ്റര്‍ തെറ്റായി "I2O" എമുലേഷന്‍ ആയി ക്രമീകരിച്ചിരിക്കുന്നു എങ്കില്‍, സിസ്റ്റം ഒരു i2o ഡ്രൈവര്‍ ലോഡ് ചെയ്യുവാന്‍ ശ്രമിക്കുന്നു. ഇത് പരാജപ്പെടുകയും, അഡാപ്റ്ററിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.

    മുന്പുളള Red Hat Enterprise Linux റിലീസുകള്‍ MegaRAID ഡ്രൈവറിനു മുന്പ് I20 ഡ്രൈവര്‍ ലോഡ് ചെയ്യുന്നതല്ല. ഇതിന് പുറമേ, Linux-നൊപ്പം ഉപയോഗിക്കുന്പോള്‍, ഹാര്‍ഡ്‍വെയര്‍ ഒരിക്കലും "Mass Storage" എമുലേഷന്‍ മോഡില്‍ സെറ്റ് ചെയ്യുവാന്‍ പാടില്ല.

  • ext3 / jbd കേര്‍ണല്‍ പാനിക്: പേജ് വലിപ്പത്തേക്കാള്‍ കൂടുതല്‍ ബ്ളോക്ക് വലിപ്പമുളള ഫയല്‍ സിസ്റ്റമിലേക്കുളള കൂടുതല്‍ I/O കാരണം jbd തകരാം.

    ഈ പ്രശ്നം എന്തെന്ന് അന്വേഷിക്കുകയും ഇതി GA-യില്‍ പരിഹരിക്കുകയും ചെയ്യുന്നതാണ്.

  • വിര്‍ച്ച്വലൈസേഷന്‍ ഗസ്റ്റ് ഇന്‍സ്റ്റലേഷന്‍ പിശക്: eth1-ല്‍ ഒരു ഡീഫോള്‍ട്ട് ഈഥര്‍നെറ്റ് കണക്ഷനുളള സിസ്റ്റമില്‍ ഒരു paravirt ഗസ്റ്റ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ഡ്രൈവര്‍ ലഭ്യമല്ല എന്ന പിശകില്‍ പരിണമിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി ഡീഫോള്‍ട്ട് ഈഥര്‍നെറ്റ് കണക്ഷന്ഡ ആയി eth0 ക്രമീകരിക്കുക.

    ഈ പ്രശ്നം എന്തെന്ന് അന്വേഷിക്കുകയും ഇതി GA-യില്‍ പരിഹരിക്കുകയും ചെയ്യുന്നതാണ്.

  • Anaconda incorrectly selects vesa driver: when Red Hat Enterprise Linux 4.92 is installed in text-only mode on a system with a geforce 5200-based video card, the vesa driver will be selected. This is incorrect, and will cause the screen to go blank once you run system-config-display. This issue will be resolved in GA.

    To work around this, open xorg.conf and change the line Driver "vesa" to Driver "nv".

  • Virtualization paravirt guest installation failure: attempting to install a paravirt guest on a system where SELinux is enabled will fail. This issue is being investigated and will be resolved in GA.

    To work around this, turn off SELinux before installing a paravirt guest.

  • Virtualization guest boot bug: when you install a fully virtualized guest configured with vcpus=2, the fully virtualized guest may take an unreasonably long time to boot up. This issue is being investigated and will be resolved in GA.

    To work around this, disable the guest ACPI by using the kernel parameters acpi=strict or acpi=static for the virtualized kernel during grub boot.

  • X Display Server crashes with virtualized kernel: when booting with the virtualized kernel, the X server will crash upon startup. This issue is being investigated and will be resolved in GA.

    To work around this, edit /etc/X11/xorg.conf by adding the following line in the ServerLayout section:

    
    Option        "Int10Backend"        "<mode>"        
                    

    Replace <mode> with either vm86 (the default when running a bare Linux kernel) or x86emu (when running a virtualized kernel). This will allow runtime selection of the int10 execution method.

സാധാരണ വിവരങ്ങള്‍

ഈ ഭാഗത്ത് എല്ലാ കാര്യങ്ങളേയും സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാണ്.

വിര്‍ച്ച്വലൈസേഷന്‍

i686, x86-64 എന്നിവയ്ക്കുളള വിര്‍ച്ച്വലൈസേഷന്‍ പ്രത്യേകതകള്‍ മാത്രമല്ല, ഒരു വിര്‍ച്ച്വലൈസ്ഡ് എന്‍വിറോണ്‍മെന്‍റ് കൈകാര്യം ചെയ്യുന്നതിനുളള സോഫ്റ്റ്‍വെയര്‍ ഇന്‍ഫ്രാസ്ട്രക്ചറും Red Hat Enterprise Linux 4.92-ന്‍റെ സവിശേഷതയാണ്.

പാരാവിര്‍ച്ച്വലൈസേഷന്‍ വഴി വളരെ താഴ്ന്ന ഓവര്‍ഹെഡുളള വിര്‍ച്ച്വലൈസേഷനായി സാധ്യമാക്കുന്ന hypervisor അടിസ്ഥാനത്തിലാണ് Red Hat Enterprise Linux 4.92-ല്‍ പാരാവിര്‍ച്ച്വലൈസേഷന്‍ ലഭ്യാമാക്കുന്നത്. Intel വിര്‍ച്ച്വലൈസേഷന്‍ ടെക്നോളജി അല്ലെങ്കില്‍ AMD-V സാധ്യമാകുന്ന പ്രൊസസ്സറുകളില്‍ Red Hat Enterprise Linux 4.92-ലുളള വിര്‍ച്ച്വലൈസേഷന്‍ ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ പൂര്‍ണ്ണമായ വിര്‍ച്ച്വലൈസ്ഡ് മോഡില്‍ പുതുക്കാതെ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമാക്കുന്നു.

Red Hat Enterprise Linux 4.92-ലുളള വിര്‍ച്ച്വലൈസേഷനില്‍ താഴെ കാണിക്കുന്ന പ്രത്യേകതകളും ഉണ്ട്:

  • Libvirt, വിര്‍ച്ച്വല്‍ മഷീനുകള്‍ കൈകാര്യം ചെയ്യുന്നതിനുളള, സ്ഥിരതയുളള ഒരു പോര്‍ട്ടബിള്‍ API ലഭ്യമാകുന്ന ഒരു ലൈബ്രറി.

  • വിര്‍ച്ച്വല്‍ മഷീന്‍ മാനേജര്‍, വിര്‍ച്ച്വല്‍ മഷീനുകള്‍ നീരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുളള ഒരു ഗ്രാഫിക്കല്‍ യൂട്ടിലിറ്റി.

  • ഇന്‍സ്റ്റോളറില്‍ ഉളള വിര്‍ച്ച്വല്‍ മഷീനുകള്‍ക്കുളള പിന്തുണ, വിര്‍ച്ച്വല്‍ മഷീനുകള്‍ കിക്ക് സറ്റാര്‍ട്ട് ചെയ്യുന്നതിനും സഹായിക്കുന്നു.

Red Hat നെറ്റ്‍വര്‍ക്ക് വിര്‍ച്ച്വല്‍ മഷീനുകളും പിന്തുണയ്ക്കുന്നു.

Web സര്‍വര്‍ പാക്കേജിങ് മാറ്റങ്ങള്‍

ഇപ്പോള്‍ Red Hat Enterprise Linux 4.92-ല്‍ Apache HTTP Server-ന്‍റെ version 2.2 ഉല്‍പ്പെടുത്തിയിരിക്കുന്നു. 2.0 series-നെക്കാളും അനവധി പുരോഗതികള്‍ ഈ റിലീസില്‍ ലഭ്യമാണ്, അവ:

  • മെച്ചപ്പെടുത്തിയ കാഷിങ് മൊഡ്യൂലുകള്‍ (mod_cache, mod_disk_cache, mod_mem_cache)

  • മുന്പുളള വേര്‍ഷനുകളില്‍ ലഭ്യമായിരുന്ന ഒഥന്‍റിക്കേഷന്‍ മൊഡ്യൂളുകളെ മാറ്റി, ഒഥന്‍റിക്കേഷനും ഓഥറൈസേഷന്‍ സപ്പോര്‍ട്ടിനും ഒരു പുതിയ രൂപം കൊടുത്തിരിക്കുന്നു

  • proxy load balancing-നായുളള സപ്പോര്‍ട്ട് (mod_proxy_balancer)

  • 32-ബിറ്റ് പ്ളാറ്റ്ഫോമുകളില്‍ വലിയ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനുളള പിന്തുണ (2GB-യിലും വലിയവ )

ഡീഫോള്‍ട്ടായ httpd കോണ്‍ഫിഗറേഷനില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ആണിവ:

  • mod_cern_meta-ഉം mod_asis modules-ഉം മൊഡ്യൂലുകള്‍ ഇപ്പോള്‍ ഡീഫോള്‍ട്ടായി ലോഡ് ചെയ്യുന്നവയല്ല.

  • mod_ext_filter മൊഡ്യൂലുകള്‍ ഇപ്പോള്‍ ഡീഫോള്‍ട്ടായി ലോഡ് ചെയ്യുപ്പെടുന്നു.

Red Hat Enterprise Linux-ന്‍റെ നേരത്തേയുളള ഒരു റിലീസില്‍ നിന്നും ആണ് നിങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നത് എങ്കില്‍, httpd 2.2-ന് വേണ്ടി httpd കോണ്‍ഫിഗറേഷന്‍ അപ്ഗ്രേഡ് ചെയ്യേണ്ടതായുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്കായി, http://httpd.apache.org/docs/2.2/upgrading.html പരിശോധിക്കുക.

തേര്‍ഡ്-പാര്‍ട്ടി മൊഡ്യൂലുകള്‍

httpd 2.0-ന് വേണ്ടി കംപൈല്‍ ചെയ്തിരിക്കുന്ന ഏതെങ്കിലും തേര്‍ഡ്-പാര്‍ട്ടി മൊഡ്യൂലുകള്‍ httpd 2.2-ന് വേണ്ടി വീണ്ടും ഉണ്ടാക്കേണ്ടതാണ്.

php

ഭാഷകളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും അവയില്‍ വന്നിരിക്കുന്ന പെര്‍ഫോമന്‍സ് പുരോഗതികളും ഉല്‍പ്പെടുത്തിയിരിക്കുന്ന Red Hat Enterprise Linux 4.92-ല്‍ ഇപ്പോള്‍ PHP-യുടെ വേര്‍ഷന്‍ 5.1-ഉം ഉല്‍പ്പെടുത്തിയിരിക്കുന്നു.പുതിയ വേര്‍ഷനുമായി ചില ലിപികള്‍ ഇനിയും പെരുത്തപ്പടേണ്ടിയിരിക്കുന്നു; PHP 4.3-ല്‍ നിന്നും PHP 5.1-ലേക്ക് മാറുന്നതിനായുളള കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്ക് പരിശോധിക്കുക:

http://www.php.net/manual/en/migration5.php

/usr/bin/php എക്സിക്ക്യൂട്ടബിള്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത് CGI SAPI-നേക്കാള്‍ ഉപരി CLI കമാന്‍ഡ്-ലൈന്‍ SAPI ഉപയോഗിച്ചാണ്. CGI SAPI-ന് വേണ്ടി /usr/bin/php-cgi ഉപയോഗിക്കുക. php-cgi എക്സിക്ക്യൂട്ടബിളില്‍ FastCGI സപ്പോര്‍ട്ടും ഉല്‍പ്പെടുന്നു.

താഴെ പറയുന്ന എക്സ്റ്റന്‍ഷന്‍ മൊഡ്യൂളുകള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു:

  • mysqli എക്സ്റ്റന്‍ഷന്‍, MySQL 4.1-ന് വേണ്ടി മാത്രമായി രൂപം കൊണ്ട ഒരു പുതിയ ഇന്‍റര്‍ഫെയ്സാണ്. ഇത് php-mysql പാക്കേജില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു.

  • date, hash, Reflection, SPL, SimpleXML (php പാക്കേജിനോടൊപ്പം ബിള്‍ട്ടിന്‍ ആണ്)

  • pdo-ഉം pdo_psqlite (php-pdo പാക്കേജിനുള്ളില്‍)

  • pdo_mysql (php-mysql പാക്കേജിനുള്ളില്‍)

  • pdo_pgsql (php-pgsql പാക്കേജിനുള്ളില്‍)

  • pdo_odbc (php-odbc പാക്കേജിനുള്ളില്‍)

  • soap (php-soap പാക്കേജിനുളളില്‍)

  • xmlreader-ഉം xmlwriter-ഉം (php-xml പാക്കേജിനുള്ളില്‍)

  • dom (php-xml പാക്കേജിലുളള domxml എക്സ്റ്റന്‍ഷനു പകരമായി)

താഴെ പറയുന്ന എക്സ്റ്റന്‍ഷന്‍ മൊഡ്യൂളുകള്‍ ഇപ്പോള്‍ ഉള്‍പ്പെടുന്നുന്നില്ല:

  • dbx

  • dio

  • yp

  • overload

  • domxml

PEAR ഫ്രെയിംവര്‍ക്ക്

PEAR ഫ്രെയിംവര്‍ക്ക് ഇപ്പോള്‍ php-pear പാക്കേജില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നു. താഴെ പറഞ്ഞിരിക്കുന്നവ മാത്രമാണ് Red Hat Enterprise Linux 4.92-ല്‍ ഉല്‍പ്പെടുത്തിയിരിക്കുന്ന PEAR കോപോണന്‍റുകള്‍:

  • Archive_Tar

  • Console Getopt

  • XML RPC

കേര്‍ണല്‍ ABI ഡിപന്‍ഡന്‍സി ട്രാക്കിങിനൊപ്പെം kmod കേര്‍ണല്‍ മൊഡ്യൂള്‍ പാക്കേജുകളും ബിള്‍ഡ് ചെയ്യുന്നു

Red Hat Enterprise Linux 4.92-ല്‍ ഒരു പ്രത്യേക കേര്‍ണല്‍ റിലീസ് നംബറിന് പകരം നിലവിലുളള കേര്‍ണല്‍ ABI വേര്‍ഷനുകളോട് ബന്ധമുളള പുതുക്കിയ കേര്‍ണല്‍ മൊഡ്യൂള്‍ പാക്കേജുകള്‍ ബിള്‍ഡ് ചെയ്യുന്നതിന് സാധ്യമാണ്. അതിനാല്‍, ഒരൊറ്റ റിലീസിന് പകരം, Red Hat Enterprise Linux 4.92-ന്‍റെ അനവധി കേര്‍ണലുകളില്‍ കേര്‍ണല്‍ ഘടകങ്ങള്‍ ബിള്‍ഡ് ചെയ്യുവാന്‍ സാധ്യമാണ്. പാക്കേജിങ് പ്രക്രിയകള്‍ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങളും, മറ്റ് അനവധി ഉദാഹരണങ്ങളും http://www.kerneldrivers.org/-ലുളള പ്രൊജക്ടിന്‍റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

എന്‍ക്രിപ്റ്റഡ് Swap പാര്‍ട്ടീഷനും നോണ്‍-റൂട്ട് ഫയല്‍ സിസ്റ്റമും

Red Hat Enterprise Linux 4.92-ല്‍ ഇപ്പോള്‍ എന്‍ക്രിപ്റ്റഡ് swap പാര്‍ട്ടീഷനുകള്‍ക്കും നോണ്‍-റൂട്ട് ഫയല്‍ സിസ്റ്റമുകള്‍ക്കും ആവശ്യമായ പ്രാധമിക പിന്തുണ ലഭ്യമാക്കുന്നു. ഈ സവിശേഷതകള്‍ ഉപയോഗിക്കുന്നതിനായി ആവശ്യമുളള വിവരങ്ങള്‍ /etc/crypttab നല്‍കുക. മാത്രമല്ല ഉണ്ടാക്കിയ ഡിവൈസുകള്‍ /etc/fstab-ല്‍ സൂചിപ്പിക്കുകയും ചെയ്യുക.

/etc/crypttab എന്‍ട്രിയുടെ ഒരു ഉദാഹരണം താഴെ കാണിച്ചിരിക്കുന്നു:

my_swap /dev/hdb1 /dev/urandom swap,cipher=aes-cbc-essiv:sha256
                        

ഇത് ഒരു എന്‍ക്രിപ്റ്റഡ് ബ്ളോക്ക് ഡിവൈസായ /dev/mapper/my_swap ഉണ്ടാക്കുന്നു. ഇത് /etc/fstab-ല്‍ സൂചിപ്പിക്കാവുന്നതാണ്.

ഒരു ഫയല്‍ സിസ്റ്റമിനുളള /etc/crypttab എന്‍ട്രിയുടെ മാതൃക താഴെ കാണിച്ചിരിക്കുന്നു:

my_volume /dev/hda5 /etc/volume_key cipher=aes-cbc-essiv:sha256
                        

/etc/volume_key ഫയലില്‍ ഒരു പ്ളെയിന്‍ ടെക്സ്റ്റ് എന്‍ക്രിപ്ഷന്‍ കീ അടങ്ങുന്നു. നിങ്ങള്‍ക്ക് കീ ഫയല്‍ നെയിമില്‍ ഒന്നും വ്യക്തമാക്കാതെയിരിക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താല്‍, ബൂട്ട് ചെയ്യുന്പോള്‍ നിങ്ങളോട് എന്‍ക്രിപ്ഷന്‍ കീ ചോദിക്കുന്നതാണ്.

ഫയല്‍ സിസ്റ്റം വോള്യമുകള്‍ ക്രമീകരിക്കുന്നതിനായി LUKS ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി, താഴെ പറഞ്ഞിരിക്കുന്ന പോലെ ചെയ്യുക:

  1. cryptsetup luksFormat ഉപയോഗിച്ച് എന്‍ക്രിപ്റ്റഡ് വോള്യം ഉണ്ടാക്കുക.

  2. ആവശ്യമുളള എന്‍ട്രി /etc/crypttab-ലേക്ക് ചേര്‍ക്കുക.

  3. cryptsetup luksOpen ഉപയോഗിച്ച് വോള്യം നിങ്ങള്‍ സ്വയം ക്രമീകരിക്കുക (അല്ലെങ്കില്‍ റീബൂട്ട് ചെയ്യുക).

  4. എന്‍ക്രിപ്റ്റഡ് വോള്യമില്‍ ഒരു ഫയല്‍ സിസ്റ്റം ഉണ്ടാക്കുക.

  5. /etc/fstab-ലേക്ക് ആവശ്യമുളള എന്‍ട്രികള്‍ ചേര്‍ക്കുക.

മൌണ്ടും അണ്‍മൌണ്ടും

mount , umount എന്നീ കമാന്‍ഡുകള്‍ ഇനി NFS പിന്തുണയ്ക്കുന്നതല്ല; ഇനി ഒരു ബിള്‍ട്ട്-ഇന്‍ NFS ക്ളൈന്‍റും ലഭ്യമല്ല. ഇതിനായി /sbin/mount.nfs , /sbin/umount.nfs സഹായങ്ങള്‍ ലഭ്യമാക്കുന്ന വേറെ nfs-utils പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതാണ്.

CUPS പ്രിന്‍റര്‍ ബ്രൌസിങ്

ഒരു ലോക്കല്‍ സബ്നെറ്റില്‍ CUPS പ്രിന്‍റര്‍ ബ്രൈസിങ് system-config-printer എന്ന ഗ്രാഫിക്കല്‍ പ്രയോഗം ഉപയോഗിച്ച് നിങ്ങള്‍ക്ക് സജ്ജമാക്കുവാന്‍ സാധ്യമാകുന്നു. CUPS വെബ് ഇന്‍റര്‍ഫെയിസ്, http://localhost:631/ ഉപയോഗിച്ചും ഇത് സാധ്യമാകുന്നു.

സബ്നെറ്റുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് പ്രിന്‍റര്‍ ബ്രൈസിങിനുളള സംപ്രേക്ഷണം ഉപയോഗിക്കണമെങ്കില്‍, ക്ളൈന്‍റില്‍ /etc/cups/cupsd.conf തുറക്കുക, BrowseAllow @LOCAL എന്നത് BrowseAllow ALL ആയി മാറ്റുക.

ഇന്‍റര്‍ണാഷ്ണലൈസേഷന്‍

Red Hat Enterprise Linux 4.92-ന്‍റെ കീഴിലുളള ലാന്‍ഗ്വേജ് സപ്പോര്‍ട്ടിനെ സംബന്ധിച്ചുളള വിവരങ്ങള്‍ ഈ ഭാഗത്ത് ഉല്‍പ്പെടുത്തിയിരിക്കുന്നു.

ഇന്‍പുട്ട് മെഥേഡുകള്‍

IIIMF-ന് പകരം ഈ റിലീസില്‍ SCIM (സ്മാര്‍ട്ട്‍ കോമണ്‍ ഇന്‍പുട്ട് മെഥേഡ് ) ആണ് ഏഷ്യനും മറ്റ് ഭാഷകള്‍ക്കുമായുളള ഇന്‍പുട്ട് മെഥേഡ്. SCIM-നുളള ഡീഫോള്‍ട്ടായ GTK ഇന്‍പുട്ട് മെഥേഡ് മൊഡ്യൂള്‍ scim-bridge ലഭ്യമാക്കുന്നു; Qt-യില്‍ അത് scim-qtimm-ല്‍ നിന്നും ലഭ്യമാകുന്നു.

പല ഭാഷകള്‍ക്കായുളള ഡീഫോള്‍ട്ടായ ട്രിഗ്ഗര്‍ ഹോട്ട് കീകളാണ് താഴെ കൊടുത്തിരിക്കുന്നത്:

  • എല്ലാ ഭാഷകളും: Ctrl-Space

  • ജാപ്പനീസ്: Zenkaku-Hankaku or Alt-`

  • കൊറിയന്‍: Shift-Space

SCIM ഇന്‍സ്റ്റോളായിട്ടുണ്ടേല്‍, അത് എല്ലാ യൂസറുകള്‍ക്കും ഡീഫോള്‍ട്ടായി പ്രവര്‍ത്തിക്കുന്നു.

ഭാഷ ഇന്‍സ്റ്റോള്‍ ചെയ്യുക

മിക്ക ഏഷ്യന്‍ ഇന്‍സ്റ്റലേഷനുകള്‍ക്കും SCIM ഡീഫോള്‍ട്ടായി ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്നു. അല്ലായെങ്കില്‍, "Languages" കംപോണ്ന്‍റ് ഉപയോഗിക്കുന്ന അഡീഷണല്‍ ലാങ്വേജ് സപ്പോര്‍ട്ട് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് പാക്കേജ് മാനേജര്‍(pirut) ഉപയോഗിക്കാവുന്നതാണ്:


su -c 'yum groupinstall <language>-support'
                        

മുകളില്‍ പറഞ്ഞിരിക്കുന്ന കമാന്‍ഡില്‍, <language>-ല്‍ ഏതുമാവാം Assamese, Bengali, Chinese, Gujarati, Hindi, Japanese, Kannada, Korean, Malayalam, Marathi, Oriya, Punjabi, Tamil,Thai അല്ലെങ്കില്‍ Telugu.

im-chooser

നിങ്ങളുടെ ഡസ്ക്-ടോപ്പില്‍ ഇന്‍പുട്ട് മെഥേഡുകള്‍ സജ്ജമാക്കുന്നതിനും നിഷ്ക്രിയമാക്കുന്നതിനും നിങ്ങളെ അനുവദിക്കുന്ന ഒരു പുതിയ യൂസര്‍ കോണ്‍ഫിഗറേഷന്‍ പ്രയോഗമായ im-chooser ചേര്‍ത്തിരിക്കുന്നു. അതിനാല്‍ SCIM ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കിലും നിങ്ങള്‍ക്ക് അത് ഡസ്ക്-ടോപ്പില്‍ ഉപയോഗിക്കേണ്ട എന്നുണ്ടെങ്കില്‍ im-chooser ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് നിഷ്ക്രിയമാക്കുവാന്‍ സാധ്യമാകുന്നു.

xinputrc

~/.xinput.d/-ല്‍ അല്ലെങ്കില്‍ /etc/xinit/xinput.d/-ല്‍ ഉളള കോണ്‍ഫിഗ് ഫയലുകള്‍ തിരയുന്നതിന് പകരം, X സ്റ്റാര്‍ട്ടപ്പില്‍, ഇപ്പോള്‍ xinput.sh, ~/.xinputrc-നെ അല്ലെങ്കില്‍ /etc/X11/xinit/xinputrc-നെ സോഴ്സ് ചെയ്യുന്നു.

Firefox-ല്‍ Pango സപ്പോര്‍ട്ട്

ഇന്ത്യനും ചില CJK സ്ക്രപ്റ്റുള്‍ക്കും ആവശ്യമുളള സപ്പോര്‍ട്ട് ഉല്‍പ്പെടുത്തിയാണ് Red Hat Enterprise Linux 4.92-ല്‍ ഉളള Firefox Pango ഉണ്ടാക്കിയിരിക്കുന്നത്.

Pango പ്രവര്‍ത്തനരഹിതമാക്കണമെങ്കില്‍, Firefox ഉപയോഗിക്കുന്നതിന് മുന്പ്, നിങ്ങളുടെ എന്‍വിറോണ്‍മെന്‍റില്‍ MOZ_DISABLE_PANGO=1 സെറ്റ് ചെയ്യുക.

ലിപികള്‍

ബോള്‍ഡ് ഫെയ്സ് ഇല്ലാത്ത ലിപകളുടെ സിന്‍ഥന്‍റിക്ക് എംബോള്‍ഡനിംങിനുളള (synthetic emboldening) സപ്പോര്‍ട്ട് ഇപ്പോള്‍ ലഭ്യമാണ്.

ചൈനീസിനുളള പുതിയ ലിപി ചേര്‍ത്തിട്ടുണ്ട്: AR PL ShanHeiSun Uni (uming.ttf)-ഉം AR PL ZenKai Uni (ukai.ttf)-ഉം.എംബഡഡ് ബിറ്റ്മാപ്പുളള AR PL ShanHeiSun Uni ആണ് ഡീഫോള്‍ട്ട് ലിപി. ഔട്ട് ലൈന്‍ ഗ്ളിഫുകള്‍ വേണമെങ്കില്‍, നിങ്ങളുടെ ~/.font.conf file-ല്‍ ഇനി താഴെ പറയുന്നത് ചേര്‍ക്കാവുന്നതാണ്:

<fontconfig>
 <match target="font">
   <test name="family" compare="eq">
     <string>AR PL ShanHeiSun Uni</string>
   </test>
   <edit name="embeddedbitmap" mode="assign">
     <bool>false</bool>
   </edit>
 </match>
</fontconfig>                                 
                        

gtk2 IM സബ്മെനു

Gtk2 കോണ്‍ട്ടകസ്റ്റ് മെനു IM സബ്മെനു ഡീഫോള്‍ട്ടായി ഇനി കാണുവാന്‍ സാധ്യമല്ല. നിങ്ങള്‍ക്ക് അത് കമാന്‍ഡ് ലൈനില്‍ പ്രവര്‍ത്തന സജ്ജമാക്കണമെങ്കില്‍ ഈ കമാന്‍ഡ് ഉപയോഗിക്കേണ്ടതാണ്:


gconftool-2 --type bool --set '/desktop/gnome/interface/show_input_method_menu' true
                        

CJK-ലുളള ടെക്സ്റ്റ് ഇന്‍സ്റ്റലേഷനുളള പിന്തുണ

CJK (Chinese, Japanese, and Korean) ചിട്ടപ്പെടുത്തലിനുളള പിന്തുണ Anaconda ടെക്സ്റ്റ് ഇന്‍സ്റ്റലേഷനില്‍ നിന്നും നീക്കിയിരിക്കുന്നു. GUI ഇന്‍സ്റ്റലേഷന്‍, VNC, kickstart എന്നീ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍, ടെക്സ്റ്റ് ഇന്‍സ്റ്റലേഷന്‍ ഇനി ലഭ്യമല്ല.

gtk2 stack

Red Hat Enterprise Linux-ല്‍ നിന്നും നീക്കം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്ന പാക്കേജുകള്‍:

  • gtk+

  • gdk-pixbuf

  • glib

gtk2 സ്റ്റാക്കിന് വേണ്ടി ഈ പാക്കേജുകള്‍ മാറ്റുന്നു. ഇന്‍റര്‍നാഷനലൈസേഷന്‍, ലിപി കൈകാര്യം ചെയ്യല്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

CJK input on console

If you need to display Chinese, Japanese, or Korean on the console, you need to setup a framebuffer. To do this, install bogl and bogl-bterm, and run bterm on the framebuffer. Note that the kernel framebuffer module depends on the graphics chipset in your machine.

കേര്‍ണല്‍ നോട്ടുകള്‍

2.6.9-ഉം 2.6.18-ഉം തമ്മിലുളള വ്യത്യാസം ആണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. Red Hat Enterprise Linux 4, 2.6.9-ല്‍ അധിഷ്ടിതമാണ്. എന്നാല്‍ July 12,2006 മുതല്‍ Red Hat Enterprise Linux 4.92 ഉല്‍പ്പെടുത്തിക്കൊണ്ട് 2.6.18 നിലവില്‍ വന്നു. കൂടുതല്‍ സവിഷേതകള്‍ക്കായുളള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളും സവിശേഷതകളും എല്ലാം തന്നെ, 2.6.18-ന്‍റെ അവസാന പാഠത്തിലോ അല്ലെങ്കില്‍ 2.6.19-ലോ മാത്രമേ ലഭ്യമാവുകയുള്ളൂ. മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നില്ല.അതുകൊണ്ട്, ഈ ലിസ്റ്റ്, ഇപ്പോള്‍ Linus ട്രീയില്‍ എന്തൊക്കെ സ്ഥായിയായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു എന്നുളള ഒരു എത്തിനോട്ടത്തിനായി മാത്രമാണ്. എന്തൊക്കെയാണ് അണിയറയില്‍ വരുത്തിക്കോണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്നൊന്നും വിശദമായി ഈ ലിസ്റ്റില്‍ ഉല്‍പ്പെടുത്തിയിട്ടില്ല. അത്കൊണ്ട് തന്നെ ഈ ലിസ്റ്റ് ഫൈനല്‍ അല്ല. ഈ ലിസ്റ്റ് ഘടനയുടെ അടിത്തറയില്‍ എന്തൊക്കെയാണ് പ്രധാനമായി ചേര്‍ത്തിട്ടുളളത് എന്നുളളതിന്‍റെ ബാഹ്യമായ ഒരു സൂചന മാത്രമേ നല്‍കുന്നുള്ളൂ. എന്തൊക്കെ നടന്നുകൊണ്ടിരിക്കുന്നു എന്ന് കാണിക്കുന്നില്ല. ഇതൊരു വിശദമായ ഫൈനല്‍ ലിസ്റ്റ് അല്ലായെങ്കിലും Red Hat Enterprise Linux 4.92-ല്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കണമെന്നുളള സാമാന്യം നല്ലതായ ഒരു ആശയം കിട്ടുന്നതിനായി ഉപയോഗപ്പെടും. താഴെ തട്ടിലുളള ഹാര്‍ഡ്‍വയര്‍ സഹായ സംവിധാനത്തിലും, നിയന്ത്രണ സംവിധാനത്തിലും വരുത്തിയിട്ടുളള മെച്ചപ്പെടുത്തലുകള്‍ ഒന്നും ഈ ലിസ്റ്റില്‍ പ്രതിപാദിച്ചിട്ടില്ല.

അടുത്ത ലെവല്‍-ഓഫ്-ഡീറ്റെയില്‍ വ്യൂവിന് ഇത് ഒരു നല്ല സോഴ്സ് ആണ്:

http://kernelnewbies.org/LinuxChanges

പെര്‍ഫോമന്‍സ് / സ്കേലബിളിറ്റി
  • Big Kernel Lock preemption (2.6.10)

  • Voluntary preemption patches (2.6.13) (subset in Red Hat Enterprise Linux 4)

  • റീസല്‍-ടൈം ആപ്ളിക്കേഷനുകള്‍ക്ക് (2.6.18) ഉപയോഗപ്രതമായ futexes-ന് ഉളള ലൈറ്റ് വെയിറ്റ് യൂസര്‍ സ്പെയ്സ് priority inheritance (PI) പിന്തുണ

  • പുതിയ 'mutex' locking primitive (2.6.16)

  • ഹൈ റിസൊല്യൂഷന്‍ ടൈമറുകള്‍ (2.6.16)

    • kernel/timer.c-ല്‍ ഇംപ്ളിമെന്‍റ് ചെയ്തിരിക്കുന്ന ലോ-റിസൊല്യൂഷന്‍ ടൈം ഔട്ട് APIയ്ക് വിരുദ്ധമായി, സിസ്റ്റം കോണ്‍ഫിഗറേഷനും കഴിവുകളും അനുസരിച്ച് കൂടുതല്‍ റിസൊല്യൂഷനും വ്യക്തതയും hrtimers ലഭ്യമാക്കുന്നു. itimers,POSIX timers, nanosleep,in-kernel timing എന്നിവയ്ക്കായി ഈ ടൈമറുകള്‍ നിലവില്‍ ഉപയോഗിക്കുന്നു.

  • മൊഡ്യുളാര്‍, ഓണ്‍-ദി-ഫ്ളൈ സ്വിച്ചബിള്‍ I/O ഷെഡ്യൂളറുകള്‍ (2.6.10)

    • Red Hat Enterprise Linux 4-ല്‍ ഉളള ബൂട്ട് ഉപാധി വഴി മാത്രമാണ് ഇത് ഉപയോഗിക്കുവാന്‍ സാധ്യമാകുന്നത് (മാത്രമല്ല, per-queue-ന് പകരം സിസ്റ്റം-വൈഡാണ്).

  • പുതിയ പൈപ്പ് ഇംപ്ളിമെന്‍റേഷന്‍ (2.6.11)

    • പൈപ്പ് ബാന്‍ഡ് വിഡ്ഥില്‍ 30-90% പെര്‍ഫോമന്‍സില്‍ പുരോഗമനം

    • സര്‍ക്കുലാര്‍ ബഫര്‍ റൈറ്ററുകളെ ബ്ളോക്ക് ചെയ്യുന്നതിനേക്കാള്‍ ബഫറിങിന് അനുവദിക്കുന്നു

  • "Big Kernel Semaphore": Big Kernel Lock-നെ ഒരു semaphore ആയി വേര്‍തിരിക്കുന്നു

    • ലോങ് ലോക്ക് ഹോള്‍ഡ് ടൈമുകള്‍ ബ്രെയ്ക്ക് ചെയ്തും വോളന്‍ററി പ്രിഎംപ്ഷന്‍ (preemption) ചേര്‍ത്തും ലേറ്റന്‍സി കുറയ്ക്കുന്നു

  • X86 "SMP alternatives"

    • റണ്‍ടൈമില്‍ ലഭ്യമായ പ്ളാറ്റ്ഫോമില്‍ ഒരു സിംഗിള്‍ കേര്‍ണല്‍ ഇമേജിനെ ഒപ്റ്റിമൈസ് ചെയ്യുന്നു

    • പരിശോധിക്കുക: http://lwn.net/Articles/164121/

  • kernel-headers പാക്കേജ്

    • glibc-kernheaders പാക്കേജ് മാറ്റുന്നു

    • 2.6.18 കേര്‍ണലിന്‍റെ പുതിയ headers_install സവിശേഷതയ്ക്കൊപ്പം കൂടുതല്‍ ആവശ്യങ്ങള്‍ ലഭ്യമാക്കുന്നു

    • ശ്രദ്ധേയമായ കേര്‍ണല്‍ ഹെഡര്‍-സംബന്ധമായ മാറ്റങ്ങള്‍:

      • ഉപയോഗമില്ലാത്തതിനാല്‍ <linux/compiler.h> എന്ന ഹെഡര്‍ ഫയല്‍ നീക്കം ചെയ്തിരിക്കുന്നു

      • _syscallX() macros നീക്കം ചെയ്തിരിക്കുന്നു; പകരം, user-space എന്നത്, C ലൈബ്രറിയില്‍ നിന്നുളള syscall() ആയിരിക്കണം

      • <asm/atomic.h> , <asm/bitops.h> എന്നീ ഹെഡര്‍ ഫയലുകള്‍ നീക്കം ചെയ്തിരിക്കുന്നു; യൂസര്‍-സ്പെയിസ് പ്രോഗ്രാമുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ സ്വന്തം ആറ്റോമിക്ക് ബിള്‍ട്ട്-ഇന്‍ ഫംഗ്ഷനുകള്‍ C കംപൈലര്‍ ലഭ്യമാക്കുന്നു.

      • #ifdef __KERNEL__ ഉപയോഗിച്ച് സംരക്ഷിച്ചിരുന്ന ഉളളടക്കം ഇപ്പോള്‍ unifdef പ്രയോഗം ഉപയോഗിച്ച് നീക്കം ചെയ്തിരിക്കുന്നു; യൂസര്‍ സ്പെയിസിന് കാണുവാന്‍ സാധിക്കാത്ത ഭാഗങ്ങള്‍ കാണുന്നതിനായി __KERNEL__ വ്യക്തമാക്കുന്നത് ഇനി പ്രാവര്‍ത്തികമല്ല.

      • പേജുകളുടെ വലിപ്പത്തിലുളള മാറ്റങ്ങള്‍ കാരണം ചില ആര്‍ക്കിറ്റക്ചറുകളില്‍ നിന്നും PAGE_SIZE മാക്രോ നീക്കിയിരിക്കുന്നു; sysconf (_SC_PAGE_SIZE) അല്ലെങ്കില്‍ getpagesize() എന്ന കമാന്‍ഡുകള്‍ മാത്രമേ യൂസര്‍ സ്പെയിസ് ഉപയോഗിക്കുവാന്‍ പാടുളളൂ

    • യൂസര്‍-സ്പെയിസിന്‍റെ അനുയോജ്യമായ ഉപയോഗത്തിനായി അനവധി ഹെഡര്‍ ഫയലുകളും ഹെഡറിന്‍റെ ഉളളടക്കവും നീക്കം ചെയ്തിരിക്കുന്നു

ജനറിക്ക് ഫീച്ചര്‍ അഡീഷണലുകള്‍

  • kexec-ഉം kdump-ഉം (2.6.13)

    • netdump, kexec, kdump, എന്നിവ ഉപയോഗിച്ച് മാറ്റിയിരിക്കുന്നു. ഇത് ബൂട്ട് വേഗത കൂട്ടുന്നതിനും ശരിയായ കേര്‍ണല്‍ vmcore-കള്‍ ഉണ്ടാക്കുന്നതിനായും സഹായിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ഫിഗറേഷനുളള നിര്‍ദ്ദേശങ്ങള്‍ക്കായും usr/share/doc/kexec-tools-<version>/kexec-kdump-howto.txt കാണുക. (<version> എന്നതിന് പകരം ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള kexec-tools പാക്കേജിന്‍റെ ശരിയായ വേര്‍ഷന്‍ നല്‍കുക)

  • inotify (2.6.13)

    • താഴെ പറയുന്ന സിസ് കോളുകള്‍ വഴിയാണ് ഇതിനുളള യൂസര്‍ ഇന്‍റര്‍ഫെയിസ്: sys_inotify_init, sys_inotify_add_watch, and sys_inotify_rm_watch.

  • Process Events Connector (2.6.15)

    • യൂസര്‍സ്പെയ്സിലേക്കുളള പ്രക്രിയകള്‍ക്കെല്ലാം ആവശ്യമായ fork, exec, id change, exit events എന്നിവയെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നു.

    • അക്കൌണ്ടിങ് / ഓഡിറ്റിങ് (ഉദാ, ELSA),സിസ്റ്റം ആക്റ്റിവിറ്റി മോണിറ്ററിങ് (ഉദാ, top), സെക്ക്യൂരിറ്റി, റിസോഴ്സ് മാനേജ്മന്‍റ് (ഉദാ, CKRM) എന്നീ ആപ്ളിക്കേഷനുകളില്‍ ഈ ഇവന്‍റുകള്‍ ഉപയോഗിക്കുന്നു. per-user-namespace "files as directories",വേര്‍ഷന്‍ഡ് ഫയല്‍ സിസ്റ്റമുകള്‍ പോലുളള ഫീച്ചറുകള്‍ക്ക് ബിള്‍ഡിങ് ബ്ളോക്കുകള്‍ Semantics നല്‍കുന്നു.

  • ജനറിക്ക് RTC (RealTime Clock) സബ്സിസ്റ്റം (2.6.17)

  • splice (2.6.17)

    • ആപ്ളിക്കേഷനുകളില്‍ ഡാറ്റാ നീക്കം ചെയ്യുന്പോള്‍ അവയുടെ പകര്‍പ്പുകള്‍ ഉണ്ടാകുന്നത് നിര്‍ത്തലാക്കാന്‍ സഹായിക്കുന്ന ഒരു പുതിയ IO സംവിധാനം

    • പരിശോധിക്കുക: http://lwn.net/Articles/178199/

  • ബ്ളോക്ക് ക്യൂ IO ട്രേസിങ് സപ്പോര്‍ട്ട് (blktrace): ഒരു ബ്ളോക്ക് ഡിവൈസ് ക്യൂയില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ കാണുന്നതിന് യൂസറുകളെ സഹായിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ ഡിസ്ക് ചെയ്യുന്ന കാര്യങ്ങളുടെ ഒരു വിശദ സ്റ്റാറ്റിസ്റ്റിക്സ് നിങ്ങള്‍ക്ക് ലഭിക്കുന്നു. (2.6.17)

ഫയല്‍സിസ്റ്റം / LVM

  • EXT3

    • ext3 block reservation(2.6.10) (Red Hat Enterprise Linux 4-ല്‍)

    • ext3 online resizing patches (2.6.10) (Red Hat Enterprise Linux 4-ല്‍‍)

    • ext3-ലുളള വലിയ inode-കളിലുളള എക്സ്റ്റന്‍റഡ് ആട്ട്രിബ്യൂട്ടുകളുടെ സപ്പോര്‍ട്ട്: ചില കേസുകളില്‍ സ്ഥലം ലാഭിക്കുകയും പെര്‍ഫോമന്‍സ് പുരോഗമിപ്പിക്കുകയും ചെയ്യുന്നു (2.6.11)

  • ഡിവൈസ് മാപ്പര്‍ മള്‍ട്ടീപാഥ് സപ്പോര്‍ട്ട് (Red Hat Enterprise Linux 4)

  • NFSv3-യക്കും NFSv4-യ്ക്കും ACL സപ്പോര്‍ട്ട് (2.6.13)

  • NFS: വയറില്‍ (2.6.16) വലിയ റീഡുകളേയും റൈറ്റുകളേയും സപ്പോര്‍ട്ട് ചെയ്യുന്നു

    • 1MB വലിപ്പം വരെയുളള ട്രാന്‍സ്ഫറുകള്‍ ഇപ്പോള്‍ Linux NFS ക്ളൈന്‍റ് സപ്പോര്‍ട്ട് ചെയ്യുന്നു.

  • FUSE (2.6.14)

    • ഒരു യൂസര്‍സ്പെയ്സ് പ്രോഗ്രാമില്‍ പൂര്‍ണ്ണമായ ഒരു ഫംഗ്ഷണല്‍ ഫയല്‍ സിസ്റ്റം ഇംപ്ളിമെന്‍റ് ചെയ്യുവാന്‍ അനുവദിക്കുന്നു

  • VFS മാറ്റങ്ങള്‍

    • "ഷെയര്‍ഡ് സബ്ട്രീ" പാച്ചുകളും ചേര്‍ത്തിരിക്കുന്നു. (2.6.15)

    • പരിശോധിക്കുക: http://lwn.net/Articles/159077/

  • Big CIFS update (2.6.15)

    • അനവധി പുരോഗതികളും Kerberos, CIFS ACL എന്നിവയ്ക്കുളള പിന്തുണയും ഉല്‍പ്പെടുന്നു

  • autofs4: യൂസര്‍-സ്പെയ്സ് autofs (2.6.18)-ന് നേരിട്ട് മൌണ്ട് സപ്പോര്‍ട്ട് നല്‍കുന്നതിന് അപ്ഡേറ്റ് ചെയ്തിരിക്കുന്നു

  • cachefs core enablers (2.6.18)

സെക്ക്യൂരിറ്റി

  • അഡ്രസ്സ് സ്പെയ്സ് റാണ്ടമൈസേഷന്‍

    • ഈ പാച്ചുകള്‍ അപ്ളെ ചെയ്ത ശേഷം, ഓരോ പ്രക്രിയയുടെ സ്റ്റാക്കും റാന്‍ഡം ലൊക്കേഷനില്‍ ആരംഭിക്കുന്നു, മാത്രമല്ല, mmap()-ന് (മറ്റുളളവയോടൊപ്പം ഷെയര്‍ഡ് ലൈബ്രറികള്‍ ഇവിടെയാണ്) ഉപയോഗിച്ചിരിക്കുന്ന മെമ്മറി ഏരിയ റാന്‍ഡമൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു (2.6.12).

  • SELinux (2.6.12)-നുളള മള്‍ട്ടീലവല്‍ സെക്ക്യൂരിറ്റി ഇംപ്ളിമെന്‍റേഷന്‍

  • സബ്സിസ്റ്റം ഓഡിറ്റ് ചെയ്യുക

    • പ്രൊസസ്സ്-കോണ്‍ട്ടക്സ്റ്റ് ബെയ്സിഡ് ഫില്‍റ്ററിങിനുളള സപ്പോര്‍ട്ട് (2.6.17)

    • കൂടുതല്‍ filter rule comparators (2.6.17)

  • TCP/UDP getpeersec: ഒരു പ്രത്യേകTCP അല്ലെങ്കില്‍ UDP സോക്കറ്റ് ഉപയോഗിക്കുന്ന IPSec സെക്യൂരിറ്റി അസോസിയേഷന്‍റെ സെക്യൂരിറ്റി കോണ്‍ട്ടക്സ്റ്റ് കിട്ടുന്നതിനായുളള സെക്ക്യൂരിറ്റി-അവേര്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു (2.6.17)

നെറ്റ്‍വര്‍ക്കിങ്

  • അനവധി TCP കണ്‍ജഷന്‍ മൊഡ്യൂളുകള്‍ ചേര്‍ത്തിരിക്കുന്നു (2.6.13)

  • IPV6: അനവധി പുതിയ sockopt / Advanced API-ലുളള അന്‍സിലറി ഡാറ്റാ സപ്പോര്‍ട്ട് ചെയ്യുന്നു (2.6.14)

  • IPv4/IPv6: UFO (UDP Fragmentation Offload) Scatter-gather അപ്പ്രോച്ച് (2.6.15)

    • UFO എന്നത് Linux kernel നെറ്റ്‍വര്‍ക്ക് സ്റ്റാക്ക് വലിയ UDP ഡേറ്റാഗ്രാമിന്‍റെ IP ഫ്രാഗ്മന്‍റേഷന്‍ ഫംഗ്ക്ഷണാലിറ്റി ഹാര്‍ഡ്‍വയറിലേക്ക് ഓഫ്‍ലോഡ് ചെയ്യുന്ന ഒരു ഫീച്ചര്‍ ആണ്. വലിയ UDP ഡേറ്റാഗ്രാമിനെ MTU വലിപ്പത്തിലുളള പാക്കേജുകളായി ഫ്രാഗ്മെന്‍റ് ചെയ്യുന്നതിനുളള സ്റ്റാക്കിന്‍റെ ഓവര്‍ഹെഡ് ഇവ കുറയ്ക്കുന്നു.

  • nfconntrack സബ്സിസ്റ്റം ചേര്‍ത്തിരിക്കുന്നു (2.6.15) (_c)

    • Net filter-ല്‍ ഇപ്പോഴുളള കണക്ഷന്‍ ട്രാക്കിങ് സബ്സിസ്റ്റത്തിന് (കണക്ഷന്‍റെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്ന സഹസംവിധാനം) ipv4 മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയൂ. എന്നാല്‍ ipv6-നു യോജിക്കുന്ന കണക്ഷന്‍ ട്രാക്കിങ് സബ്സിസ്റ്റം ഉണ്ടാക്കുവാന്‍ രണ്ടു സാധ്യതകള്‍ മാത്രമാണുളളത്. ഒന്ന്, എല്ലാ ipv4 കണക്ഷന്‍ ട്രാക്കിങ് കോഡുകളും ipv6-ലേക്ക് പകര്‍ത്തുക ( ഇപ്പോള്‍ പാച്ചുകളില്‍ കൂടി സംഭവിക്കുന്നത് ഇതാണ്) അല്ലെങ്കില്‍ ipv4-ഉം ipv6-ഉം ഒരേപോലെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിധത്തില്‍ തികച്ചും പുതിയതും തനതായതുമായ ഒരു കണക്ഷന്‍ ട്രാക്കിങ് സബ്സിസ്റ്റം (TCP, UDP, എന്നിവ) രൂപകല്‍പന ചെയ്യുക. കണക്ഷന്‍ ട്രാക്കിങ് സഹായത്തിനുളള പ്രോഗ്രാം ഘടകം തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഏത് 3 ലേയര്‍ പ്രോട്ടോക്കോളുമായി പ്രവര്‍ത്തിക്കുവാല്‍ കഴിവുണ്ട് nf_conntrack-ന്.

  • IPV6

    • RFC 3484 കംപ്ളായന്‍റ് സോഴ്സ് അഡ്രസ്സ് സിലക്ഷന്‍ (2.6.15)

    • റൌട്ടര്‍ പ്രിഫറന്‍സിനുളള സപ്പോര്‍ട്ട് ചേര്‍ത്തിരിക്കുന്നു (RFC4191) (2.6.17)

    • Router Reachability Probing ചേര്‍ത്തിരിക്കുന്നു (RFC4191) (2.6.17)

  • വയര്‍ലസ്സ് അപ്ഡേറ്റുകള്‍‍

    • hardware crypto-യ്ക്കും fragmentation offload-നും ഉളള സപ്പോര്‍ട്ട്

    • QoS (WME) സപ്പോര്‍ട്ട്, "wireless spy support"

    • മികസ്ഡ് PTK/GTK

    • CCMP/TKIP-സപ്പോര്‍ട്ടും WE-19 HostAP-സപ്പോര്‍ട്ടും

    • BCM43xx വയര്‍‍ലെസ്സ് ഡ്രൈവര്‍

    • ZD1211 വയര്‍‍ലെസ്സ് ഡ്രൈവര്‍

    • WE-20, Wireless Extensions (2.6.17)-കള്‍ക്കുളള വേര്‍ഷന്‍ 20 (2.6.17)

    • ഹാര്‍ഡ്‍വയര്‍-ഇന്‍ഡിപന്‍ഡന്‍റ് സോഫ്റ്റ്‍വയര്‍ MAC layer ചേര്‍ത്തിരിക്കുന്നു, "Soft MAC" (2.6.17)

    • LEAP ഓഥന്‍റിക്കേഷന്‍ രീതി ചേര്‍ത്തിരിക്കുന്നു

  • generic segmentation offload ചേര്‍ത്തിരിക്കുന്നു (GSO) (2.6.18)

    • ethtool വഴിയാണ് ഇത് സജ്ജമാക്കേണ്ടതെങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ ഗുണം മെച്ചപ്പെടുത്തുവാന്‍ സാധ്യമാകുന്നു

  • പഴയ പാക്കറ്റ് കണ്ട്രോളിനെ മാറ്റി, SELinux-ന് പുതിയ പെര്‍-പാക്കറ്റ് ആക്സസ്സ് കണ്ട്രോളുകള്‍ ചേര്‍ക്കുന്നു

  • നെറ്റ്‍വര്‍ക്ക് പാക്കറ്റുകളില്‍ സെക്ക്യൂരിറ്റി അടയാളങ്ങള്‍ സ്ഥാപിക്കുന്നതിനായി സെക്ക്യൂരിറ്റി സബ്സിസ്റ്റമുകളെ അനുവദിക്കുന്നതിന് കോര്‍ നെറ്റ്‍വര്‍ക്കിങിലേക്ക് secmark സപ്പോര്‍ട്ട് ചേര്‍ത്തിരിക്കുന്നു (2.6.18).

  • DCCPv6 (2.6.16)

ഹാര്‍ഡ്‍വയര്‍ പിന്തുണ ചേര്‍ത്തിരിക്കുന്നു

ശ്രദ്ധിക്കുക

പലതിന്‍റേയും ഏറ്റവും ജനറിക്കായ ഫീച്ചറുകള്‍ ഈ ഭാഗത്തില്‍ ഇനം തിരിച്ച് പറയുന്നു.

  • x86-64 clustered APIC സപ്പോര്‍ട്ട് (2.6.10)

  • Infiniband സപ്പോര്‍ട്ട് (2.6.11) (പലപ്പോഴും Red Hat Enterprise Linux 4-ല്‍)

  • ഹോട്ട് പ്ളഗ്ഗ്

    • ജനറിക്ക് മെമ്മറി ചേര്‍ക്കുക/നീക്കം ചെയ്യുക എന്നിവയും, കൂടാതെ മെമ്മറി ഹോട്ട് പ്ളഗ്ഗ് പിന്തുണയ്ക്കുന്നഫംഗ്ഷനുകളും ചേര്‍ത്തിരിക്കുന്നു (2.6.15)

    • പുതിയ പ്രൊസസ്സറുകളുടെ ചേര്‍ക്കുന്നതിനുളള ഹോട്ട് പ്ളഗ്ഗ് CPU സപ്പോര്‍ട്ട് (നിലവിലുളള CPU-കള്‍ക്ക് ഹോട്ട് പ്ളഗ്ഗ് പ്രവര്‍ത്തന രഹിതം/സഹജം ആക്കുന്നത് നേരത്തെ സപ്പോര്‍ട്ട് ചെയ്തിരുന്നു)

  • SATA/libata എന്‍ഹാന്‍സ്മെന്‍റുകള്‍, അഡീഷണല്‍ ഹാര്‍ഡ്‍വയര്‍ സപ്പോര്‍ട്ട് (Red Hat Enterprise Linux 4-ല്‍)

    • libata എറര്‍ ഹാന്‍ഡ്‍ലറുടെ ഒരു പുതിയ രൂപം; കൂടുതല്‍ പിഴവുകളില്‍ നിന്നും രക്ഷപ്പെടുന്ന കൂടുതല്‍ റോബസ്റ്റ് SATA സബ്സിസ്റ്റം ആയിരിക്കണം ഈ ജോലികളുടെ ഒക്കെ ഫലം.

    • നേറ്റീവ് കമാന്‍ഡ് ക്യൂയിങ് (NCQ), റ്റാഗ്ഡ് കമാന്‍ഡ് ക്യൂയിങിന്‍റെ SATA വേര്‍ഷന്‍ ആണ് NCQ - ഒരേ സമയത്ത് ഒരേ ഡ്രൈവിലേക്ക് അനവധി I/O റിക്ക്വസ്റ്റുകള്‍ ഉണ്ടാകുന്ന കഴിവ്. (2.6.18)

    • Hotplug സപ്പോര്‍ട്ട് (2.6.18)

  • EDAC സപ്പോര്‍ട്ട് (2.6.16) (Red Hat Enterprise Linux 4-ല്‍)

    • കംപ്യൂട്ടര്‍ സിസ്റ്റമില്‍ ഉണ്ടാകുന്ന പിഴവുകള്‍ കണ്ടുപിടിച്ച് അവയെ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് EDAC-ന്‍റെ ലക്ഷ്യം.

  • Intel(R) I/OAT DMA എഞ്ചിനുളള (2.6.18) പുതിയ ioatdma ഡ്രൈവര്‍ ചേര്‍ത്തിരിക്കുന്നു

NUMA (നോണ്‍-യൂണിഫോം മെമ്മറി ആക്സസ്സ്) / മള്‍ട്ടി-കോര്‍

  • Cpusets (2.6.12)

    • ഒന്നിലധികം കംപ്യൂട്ടറുകളെ ബന്ധിപ്പിച്ച് കൊണ്ട് കൂടുതല്‍ മെമ്മറി വേണ്ട സങ്കീര്‍ണ്ണമായ ജോലികള്‍ വളരെ വേഗം നിര്‍വഹിക്കുവാന്‍ സാധ്യമാക്കുന്ന ഒരു സംവിധാനമാണ് Cpuset. കംപ്യൂട്ടറിനെ ഏല്‍പിക്കുന്ന നിര്‍ദ്ധിഷ്ട ജോലിക്ക് അവശ്യം വേണ്ട മെമ്മറി എന്താണോ Cpuset-ല്‍ കൂടി നിര്‍വചിച്ചിട്ടുളളത് അതനുസരിച്ചായിരിക്കും കംപ്യൂട്ടറുകളുടെ മെമ്മറി ഉപയോഗം നിയന്തിക്കപ്പെടുന്നത്. അത് കൊണ്ട്, Cpuset മുഖേന ബന്ധിപ്പിച്ചിട്ടുളള കംപ്യൂട്ടറിന്‍റ മെമ്മറി മുഴുവന്‍ ഷെയര്‍ ചെയ്യുന്പോള്‍ ഉപയോഗ്ക്താവിന് നഷ്ടമാകുന്നില്ല. വലിയ സിസ്റ്റത്തില്‍ കൂടി സങ്കീര്‍ണ്ണവും ചടലവുമായ ജോലികള്‍ യഥേഷ്ടം നിര്‍വഹിക്കുന്ന ഈ സംവിധാനം ആവശ്യമാണ്.

  • NUMA-aware slab allocator (2.6.14)

    • കൂട്ടിയിണക്കിയിട്ടുളള കംപ്യൂട്ടറുകളില്‍ ഓരോന്നിനും എത്രമാത്രം മെമ്മറി പുറത്ത് നിന്നുളള ജോലികള്‍ക്ക് ലഭ്യമാക്കാം എന്ന് നിര്‍വചിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് സാധ്യമാക്കുന്നത് ഓരോ കംപ്യൂട്ടറിന്‍റെ മെമ്മറിയും ഭാഗീകം, അല്ലെങ്കില്‍ പൂര്‍ണ്ണം എന്നുളള തട്ടുകളായി തിരിച്ച് കൊണ്ടാണ്. ഇത്, ഓരോ കംപ്യൂട്ടറും അതിന് ലഭിച്ച് ജോലിയുടെ ഭാഗങ്ങള്‍, അനുവദനീയമായ മെമ്മറി കാര്യക്ഷമയായി ഉപയോഗിച്ച് കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കുന്നു. ഓരോ കംപ്യൂട്ടറിന്‍റേയും മെമ്മറി തട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ജോലിയുടെ ഭാഗങ്ങള്‍ ഏല്‍പ്പിച്ച് കൊടുക്കുന്നത്.

  • Swap migration (2.6.16)

    • പ്രക്രിയ നടക്കുന്പോള്‍ ഒരു NUMA സിസ്റ്റമില്‍ നോഡുകള്‍ക്കിടയില്‍ പേജുകളുടെ ഫിസിക്കല്‍ ലൊക്കേഷന്‍ മാറ്റുന്നതിന് Swap migration അനുവദിക്കുന്നു.

  • Huge pages (2.6.16)

    • NUMA പോളിസി സപ്പോര്‍ട്ടിന് huge pages ചേര്‍ത്തിരിക്കുന്നു: NUMA ഡിസ്റ്റന്‍സ് ആവശ്യപ്പെടുന്ന സോണുകളുടെ പട്ടിക മെമ്മറി പോളിസി ലെയറിലുളള huge_zonelist() ഫംഗ്ഷന്‍ ലഭ്യമാക്കുന്നു.ലഭ്യമായ huge pages-ലൂടെ hugetlb layer ഒരു സോണിനായി തിരയുന്നു, കൂടാതെ നിലവിലുളള cpuset-ന്‍റ nodeset-ലും.

    • hugepages ഇപ്പോള്‍ cpusets അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.

  • ഓരോ മേഘലയുടേയും VM കൌണ്ടറുകള്‍

    • ഒരു മേഘലയുടെ മെമ്മറിയുടെ അവസ്ഥ ഏത് എന്നറിയുന്നതുള്ള മേഘല-അടിസ്ഥാനത്തിലുളള VM സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമാക്കുന്നു

  • Netfilter ip_tables: NUMA-aware allocation. (2.6.16)

  • മള്‍ട്ടീ-കോര്‍

    • ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ cpu-വിന് ഒരേ സമയത്ത് കാര്യക്ഷമമായി ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് ശക്തമായ ഒരു നിയന്ത്രണ സംവിധാനം ആവശ്യമാണ്. ഈ സംവിധാനം cpu-വിന്‍റെ മെമ്മറിതലങ്ങളേയും, വേഗതയും, ആന്തരീക പ്രവര്‍ത്തന മേഖലകളേയും ഏറ്റവും കാര്യക്ഷമമായി നിയന്ത്രിക്കുവാനും, മുന്‍കണന ക്രമത്തില്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പുക്കുന്നതുമായിരിക്കണം. ഇതിന് വേണ്ടി ഒരു പുതിയ domain Scheduler ചേര്‍ത്തിട്ടുണ്ട്. (2.6.17).

    • CPU ഷെഡ്യൂളറിനുളള പവര്‍ സേവിങ് പോളിസി: CPU-കള്‍ക്ക് മുഴുവനുമായി ജോലികള്‍ ഭാഗിക്കുന്നതിന് പകരം,മള്‍ട്ടീകോര്‍/smt cpus ഉപയോഗിച്ച് പവര്‍ ഉപഭോഗം മെച്ചപ്പെടുത്തുന്നതിനായി ചില പാക്കേജുകള്‍ വ്യര്‍ത്ഥമാക്കി വെക്കുകയും മറ്റ് ചിലത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.

( x86 )



[1] Open Publication License, v1.0-ല്‍ പറഞ്ഞിട്ടുളള നിബന്ധനകള്‍ അനുസരിച്ചാണ് ഇത് വിതരണം ചെയ്യേണ്ടത്. http://www.opencontent.org/openpub/ എന്നതില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.